കോടതി വിധിക്കെതിരെ അപ്പീൽ
text_fields? കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് എന്തെങ്കിലും കാലാവധിയുണ്ടോ? കാലാവധി കഴിഞ്ഞ് അപ്പീൽ നൽകാൻ കഴിയുമോ?
ഒരു വായനക്കാരൻ
• സിവിൽ കോടതി വിധിക്ക് എതിരെ 45 ദിവസത്തിനകവും ക്രിമിനൽ കോടതി വിധിക്കെതിരെ 15 ദിവസത്തിനുള്ളിലും അപ്പീൽ നൽകണം. കാലാവധി കഴിഞ്ഞാൽ സാധാരണ രീതിയിൽ അപ്പീൽ നൽകാൻ കഴിയില്ല. കോടതി വിധി വന്ന ദിവസം മുതലാണ് അപ്പീലിനുള്ള സമയം കണക്കാക്കുന്നത്. കേസുകളിൽ പെടുന്ന വ്യക്തികൾ ഇൗ വിധമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ നൽകണം. അല്ലെങ്കിൽ നിയമം നൽകുന്ന പരിരക്ഷ ലഭിക്കുകയില്ല. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ബഹ്റൈനി അഭിഭാഷകെൻറ അഭിപ്രായവും തേടുന്നത് നല്ലതാണ്.
? ഞാൻ വിസിറ്റ് വിസയിലാണ് ഇവിടെ വന്നത്. പിന്നീട് തൊഴിൽ വിസയാക്കി. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. എെൻറ പാസ്പോർട്ടിൽ ഇ.സി.എൻ.ആർ റിക്വയേർഡ് സ്റ്റാമ്പ് ആണുള്ളത്. നാട്ടിൽ അവധിക്ക് പോയി വരുേമ്പാൾ എയർപോർട്ടിൽ എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ?
ഒരു വായനക്കാരൻ
താങ്കൾക്ക് ഇവിടെ വരാനുള്ള തൊഴിൽ വിസയും താമസ വിസയുമുള്ളതുകൊണ്ട് എയർപോർട്ടിൽ പ്രയാസമുണ്ടാകില്ല. തൊഴിൽ വിസയിൽ ആദ്യമായി വരുന്ന സമയത്താണ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. അല്ലെങ്കിൽ, ഒരു വിസ റദ്ദാക്കി മൂന്നു വർഷത്തിനു മുമ്പ് പുതിയ തൊഴിൽ വിസയിൽ വീണ്ടും വരുകയാണെങ്കിലും എമിഗ്രേഷൻ ക്ലിയറൻസ് വേണം. മൂന്നു വർഷം കഴിഞ്ഞാൽ അതിെൻറ ആവശ്യമില്ല.

