ഉമ്മൻ ചാണ്ടി സ്മാരക ഓൺലൈൻ കോൺഗ്രസ് പാഠശാല
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഐ.ടി ആൻഡ് മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്താൻ പോകുന്ന, ഓൺലൈൻ പാഠശാലയുടെ ഉദ്ഘാടനം 16ന് രാത്രി 7.30ന്, ഐ.വൈ.സി.സി ബഹ്റൈൻ ഒഫീഷ്യൽ വാട്സ്ആപ് ഗ്രൂപ്പിൽ നടക്കും.
മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് ‘ ഉമ്മൻ ചാണ്ടി സ്മാരക - ഓൺലൈൻ കോൺഗ്രസ് പാഠശാല’ എന്ന പരിപാടി.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ‘ജനാധിപത്യ, മതേതര ഇന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിയും ലോയേർസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഇ.ആർ. വിനോദ് വിഷയാവതരണം നടത്തും.

