ഒമിക്രോൺ: ബോധവത്കരണം ശക്തം
text_fieldsതൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്കരണ കാമ്പയിനിൽനിന്ന്
മനാമ: തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും കോവിഡ് പ്രതിരോധ ബോധവത്കരണം ശക്തമാക്കി. ഒരുമാസം നീളുന്ന കാമ്പയിനിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിെൻറ പ്രാധാന്യം തൊഴിലാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. കോവിഡ് വൈറസിനെതിരെയും വകഭേദങ്ങൾക്കെതിരെയും വാക്സിൻ ഫലപ്രദമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ആദ്യഘട്ടം 27,340 വ്യാപാര സ്ഥാപനങ്ങളിലും 8277 വ്യവസായ സ്ഥാപനങ്ങളിലും 6695 നിർമാണ സ്ഥലങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അടുത്ത ഘട്ടത്തിൽ ഉൽപാദന മേഖലയിലേക്കും കാമ്പയിൻ വ്യാപിപ്പിക്കും.
കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും മതിയായ മുൻകരുതൽ പാലിക്കണമെന്നും നിർദേശമുണ്ട്.
ഇൻസ്പെക്ഷൻ ആൻഡ് പ്രഫഷനൽ സേഫ്റ്റി ഡയറക്ടറേറ്റിെൻറ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണത്തിെൻറ ഭാഗമായി മുൻകരുതൽ നിർദേശങ്ങൾ പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

