പരാതി പരിഹാരമേഖലയിൽ അത്താണിയായി ഒാംബുഡ്സ്മാൻ
text_fieldsമനാമ: കേസന്വേഷണത്തിൽ പരാതികളുള്ളവർക്ക് സഹായവുമായി ‘ഒാംബുഡ്സ്മാൻ ഒാഫിസ്’. 2012ൽ നിലവിൽ വന്നതുമുതൽ നാലായിര ത്തിലധികം പേർക്കാണ് ഒാംബുഡ്മാെൻറ സഹായം ലഭിച്ചത്. ഇതിൽ ബഹ്റൈനികളും പ്രവാസികളുമുണ്ട്. കസ്റ്റഡി പീഡനം, പൊലീസ് അന്വേഷണത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് കാര്യമായി സഹായം നൽകി വരുന്നത്. ഒാംബുഡ്മാന് ജ നങ്ങളിൽ സ്വീകാര്യത വർധിച്ചുവരുന്നതായാണ് വ്യക്തമാകുന്നതെന്ന് ഒാംബുഡ്സ്മാൻ ഒാഫിസ് സെക്രട്ടറി ജനറൽ നവാഫ ് അൽ മഅവ്ദ പ്രാദേശിക പത്രത്തോട് പറഞ്ഞു.
വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് നിരവധി പേരാണ് ഇപ്പോൾ തങ്ങളെ സമീപിക്കുന്നത്. സീഫിലെ ഒാഫിസ് ഇതിനകം 4,800 പേരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു കഴിഞ്ഞു.^അദ്ദേഹം വ്യക്തമാക്കി. യു.കെ.യിലെ ഒാംബുഡ്സ്മാൻ മാതൃകയിലാണ് ബഹ്റൈനിലും ഇൗ സംവിധാനം നിലവിൽ വന്നത്. ‘ബഹ്റൈൻ സ്വതന്ത്രാന്വേഷണ കമ്മീഷൻ’ (ബി.െഎ.സി.െഎ) നിർദേശ പ്രകാരമായിരുന്നു ഇതിെൻറ രൂപവത്കരണം. 2011ലാണ് ഇൗ റിപ്പോർട്ട് വന്നത്. പൊലീസ്, ജയിൽ പോലുള്ള അധികാര കേന്ദ്രങ്ങളെ നിരീക്ഷിക്കുന്ന സമിതി എന്ന നിലയിലാണ് ഇത് സ്ഥാപിതമായത്. മേഖലയിൽ തന്നെ ആദ്യ നീക്കമായിരുന്നു ഇത്. പൂർണ സ്വാതന്ത്രമുള്ള സമിതിയാണ് ഒാംബുഡ്സ്മാൻ എന്ന് അൽ മഅവ്ദ വ്യക്തമാക്കി. അന്വേഷണം നടത്തിയ വിവിധ കേസുകൾ ആത്മവിശ്വാസം പകരുന്നതാണ്.
അന്വേഷണശേഷം തയാറാക്കിയ റിപ്പോർട്ടുകളിൽ സുതാര്യത ഉറപ്പാക്കാനായി. അതെല്ലാം സ്വതന്ത്ര സ്വഭാവമുള്ളതുമായിരുന്നു. ഇതിെൻറ ഭാഗമായി തെറ്റുകാരായ പല ഉന്നത ഉദ്യോഗസ്ഥർക്കും ക്രിമിനൽ, അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കുമെങ്കിലും അന്തിമ നടപടിയുണ്ടാകുന്നത് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിൽ നിന്നോ സുരക്ഷ കോടതിയിൽ നിന്നോ ആണ്. ചില കേസുകളിൽ ഉദ്യോഗസ്ഥർക്ക് അഞ്ചുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. ചിലരെ പിരിച്ചു വിടുകയും ചെയ്തു. പൊലീസ് പീഡനം പോ ലുള്ള പ്രശ്നങ്ങളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.
ബഹ്റൈനിലെ മനുഷ്യാവകാശ മേഖല അനുദിനം വളരുകയാണ്. മനുഷ്യാവകാശം ഉറപ്പാക്കാനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന നിരവധി സംവിധാനങ്ങൾ രാജ്യത്തുണ്ട്. ‘പ്രിസണേഴ്സ് ആൻറ് ഡീറ്റൈനീസ് റൈറ്റ്സ് കമ്മിഷൻ’, ഒാംബുഡ്സ്മാൻ, എൻ.എസ്.എ ഒാംബുഡ്സ്മാൻ തുടങ്ങിയവ ഇതിൽ പെടും. ഇൗ സംവിധാനങ്ങൾക്കെല്ലാം വൻ സ്വീകാര്യതായാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ലഭിച്ചത്.ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജീവനക്കാർക്കെതിരായ പരാതി രേഖപ്പെടുത്താനോ ഒാംബുഡ്സ്മാനിൽ നിന്നുള്ള മറ്റ് അനുബന്ധ സഹായങ്ങൾ ക്കോ www.ombudsman.bh എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ complaints@ombudsman.bh എന്ന വിലാസത്തിൽ ഇ^മെയിൽ അയക്കുകയോ 13308888 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
