കവിത സായാഹ്നവുമായി ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ് അസോസിയേഷൻ
text_fieldsസലാലയിൽ ‘ഇൻ ലവ് വിത്ത് ഒമാൻ ആൻഡ് ബഹ്റൈൻ’ എന്നപേരിൽ നടന്ന കവിത സായാഹ്നത്തിൽനിന്ന്
മനാമ: ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ് അസോസിയേഷൻ സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടെയിൻമെന്റിന്റെ പ്രധാന ഹാളിൽ ‘ഇൻ ലവ് വിത്ത് ഒമാൻ ആൻഡ് ബഹ്റൈൻ’ എന്ന പേരിൽ കവിത സായാഹ്നം സംഘടിപ്പിച്ചു.
ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്സിൻ അൽ ഗസ്സാനിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഒമാനി കവി കമൽ അൽ ബത്താരി, ബഹ്റൈനി കവി അബ്ദുല്ല അൽമാരി എന്നിവരുൾപ്പെടെ പ്രമുഖ കവികൾ സായാഹ്നത്തിൽ പങ്കെടുത്തു. ഒമാനിലെയും ബഹ്റൈനിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ ശക്തമായ ബന്ധത്തെ ആഘോഷിച്ച പരിപാടി, സ്വത്വം, സ്നേഹം, ഐക്യം എന്നീ വിഷയങ്ങളെ പ്രതിഫലിപ്പിക്കുന്ന കവിതകളിലൂടെ അവരുടെ വേറിട്ട സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകത്തെ എടുത്തുകാണിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സുപ്രധാന പാലമായി വർത്തിക്കുന്ന സാംസ്കാരിക നയതന്ത്രം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അസോസിയേഷന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സായാഹ്നം എന്ന് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ് അസോസിയേഷൻ ചെയർപേഴ്സൻ റാദീന അൽ ഹജ്രി പറഞ്ഞു. കലാപരവും സാഹിത്യപരവുമായ സർഗാത്മകത കൈമാറ്റം സാഹോദര്യ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ഒമാനും ബഹ്റൈനും തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

