ഒളിമ്പിക്സ്: ബഹ്റൈൻ ഹാൻഡ്ബാൾ ടീം ക്വാർട്ടറിൽ
text_fieldsബഹ്റൈൻ ഹാൻഡ്ബാൾ ടീം
മനാമ: ടോക്യോ ഒളിമ്പിക്സിൽ ബഹ്റൈൻ ഹാൻഡ്ബാൾ ടീം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ബഹ്റൈൻ, പോർച്ചുഗൽ, ജപ്പാൻ എന്നീ രാജ്യങ്ങൾ രണ്ടു പോയൻറുമായി നാലാം സ്ഥാനത്തായിരുന്നു.
മികച്ച ഗോൾ വ്യത്യാസത്തിെൻറ മുൻതൂക്കത്തിലാണ് ബഹ്റൈൻ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ ജപ്പാൻ 31-30ന് പോർച്ചുഗലിനെ തോൽപ്പിച്ചതാണ് ബഹ്റൈന് തുണയായത്. രണ്ട് ടീമുകളും ടൂർണമെൻറിൽനിന്ന് പുറത്തായി.
അതേസമയം, ഞായറാഴ്ച നടന്ന പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഇൗജിപ്തിനോട് തോറ്റത് (30-20) ബഹ്റൈന് ക്ഷീണമായി. ക്വാർട്ടറിലേക്ക് കടന്നതിെൻറ സന്തോഷത്തിനിടെയാണ് തോൽവി രുചിക്കേണ്ടി വന്നത്.
ബി ഗ്രൂപ്പിൽ ഡെന്മാർക്കാണ് ഒന്നാം സ്ഥാനത്ത്. ഇൗജിപ്തും സ്വീഡനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർഫൈനലിൽ ഫ്രാൻസാണ് ബഹ്റൈെൻറ എതിരാളി.

