ഒളിമ്പ്യൻ പി.ടി. ഉഷ ബഹ്റൈനിൽ ഇന്ത്യൻ അംബാസഡർ സ്വീകരിച്ചു
text_fieldsബഹ്റൈനിലെത്തിയ പി.ടി. ഉഷയെ അംബാസഡറുടെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
മനാമ: രാജ്യസഭ എം.പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറുമായ ഒളിമ്പ്യൻ പി.ടി. ഉഷ ബഹ്റൈനിലെത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉഷയെ ഔദ്യോഗികമായി സ്വീകരിച്ചു. ബഹ്റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് വീക്ഷിക്കാനും ഇന്ത്യൻ ടീമിന് കരുത്തു പകരാനുമാണ് ഉഷ എത്തിയത്.
അംബാസഡറുടെ വസതിയിലൊരുക്കിയ സ്വീകരണത്തിൽ ഇന്ത്യൻ ടീം ഒഫീഷ്യൽസ്, ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ കായികരംഗത്തെ 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന പി.ടി. ഉഷ, ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്കായി നാല് സ്വർണ മെഡലുകളും ഏഴ് വെള്ളി മെഡലുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ച ഇതിഹാസ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

