Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒലീവ് സാംസ്കാരിക വേദിയുടെ സിമ്പോസിയം ശ്രദ്ധേയമായി

text_fields
bookmark_border
ഒലീവ് സാംസ്കാരിക വേദിയുടെ സിമ്പോസിയം ശ്രദ്ധേയമായി
cancel
camera_alt

സമീക്ഷ 2026 സിമ്പോസിയം പരിപാടിയിൽ നിന്ന്

മനാമ:കെ.എം.സി.സി ബഹ്‌റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മതം, രാഷ്ട്രീയം, സാസ്‌കാരികം എന്ന വിഷയത്തെ ആസ്‌പദമാക്കി സമീക്ഷ 2026 സിമ്പോസിയം സംഘടിപ്പിച്ചു. അഷറഫ് അഴിയൂരിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ കെ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

ഇത്തരം ചർച്ചകളിൽ ഉരുതിരിഞ്ഞു വരുന്ന നല്ല വശങ്ങൾ ജീവിതത്തിൽ പകർത്തുവാനും ആഴത്തിലൂന്നിയുള്ള ആശയവിനിമയങ്ങളിൽ രൂപം കൊള്ളുന്ന നല്ല നിലപാടുകൾക്കനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സഹൽ തൊടുപുഴ വിഷയം അവതരിപ്പിച്ച സദസ്സിൽ ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അവലോകനം നിർവ്വഹിച്ചു. ആക്ടിങ് സെക്രട്ടറി സലീം തളങ്കര, ഒലീവ് കൺവീനർ പി വി സിദ്ധീഖ് ആശംസകൾ അർപ്പിച്ചു. ഷഹീർ കാട്ടാമ്പള്ളി, അസ്ലം ഹുദവി, ഇർഷാദ് തെന്നട, അബ്ദുറസാഖ് നദവി, ലത്തീഫ് പൂമംഗലം, ഷഫീഖ് കുരമനെല്ലൂർ, ഷാഹിദ് യൂസഫ്, ഷംസീർ കരിയാട്ട്, നൗഫൽ പടിഞ്ഞാറങ്ങാടി, അൻവർ കുമ്പിടി, അഷറഫ് മഞ്ചേശ്വരം, റഷീദ് കീഴൽ, ഇബ്രാഹിം തിക്കോടി, സത്താർ ഉപ്പള, ബാവഹാജി പുത്തൂർ, മജീദ് പട്ല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുത്തലിബ് പൂമംഗലം സ്വാഗതവും സുബൈർ കച്ചേരിമുക്ക് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Olive Cultural Forum's symposium was notable
Next Story