‘ഓലമേഞ്ഞ ഓർമകൾ’ ബഹ്റൈൻ തല പ്രകാശനം നടന്നു
text_fields'ഓലമേഞ്ഞ ഓർമകൾ’ പുസ്തകത്തിന്റെ ബഹ്റൈൻ തല
പ്രകാശനം സജി മാർക്കോസ് നിർവഹിക്കുന്നു
മനാമ: പ്രവാസി എഴുത്തുകാരി ഉമ്മു അമ്മാറിന്റെ ‘ഓലമേഞ്ഞ ഓർമകൾ’ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ ചിന്തകനും സഞ്ചാരിയുമായ സജി മാർക്കോസ് നിർവഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ ഏറ്റുവാങ്ങി. ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ കവിയും കൗൺസിലറുമായ ഇ.കെ. സലീം പുസ്തകം പരിചയപ്പെടുത്തി.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. സർഗവേദി കൺവീനർ അബ്ദുൽ ഹഖ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വനിത വിഭാഗം വൈസ് പ്രസിഡന്റ് സാജിദ സലീം, മീഡിയ വൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, എഴുത്തുകാരി ദീപ ജയചന്ദ്രൻ, കവി മനു കാരയാട്, അഡ്വ. ജലീൽ, ജമീല അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മുഅമ്മാർ മറുപടി പ്രസംഗം നടത്തി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സമീർ ഹസൻ ഉമ്മു അമ്മാറിന് മെമന്റോ നൽകി ആദരിച്ചു. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവർ പ്രാർഥനാഗാനം ആലപിച്ചു. ഷിജിന ആശിഖ് പരിപാടിയുടെ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

