എണ്ണനിക്ഷേപത്തിെൻറ കണ്ടെത്തൽ മുഖമുദ്രയാക്കി സ്റ്റാമ്പ് പുറത്തിറങ്ങി
text_fieldsമനാമ: രാജ്യത്തെ ഏറ്റവും വലിയ എണ്ണനിക്ഷേപം രാജാവ് ഹമദ് ബിൻ ഇ,ൗസ ആൽ ഖലീഫയുടെ ഭരണകാലത്ത് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. ബഹ്റൈെൻറ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണപ്പാടം, എണ്ണ-പ്രകൃതിവാതക പര്യവേക്ഷണത്തെ ശക്തിപ്പെടുത്താൻ രാജഭരണകൂടത്തിെൻറ നിർദ്ദേശങ്ങൾ ഗുണകരമായെന്നതുകൂടി കണക്കിലെടുത്താണ് സ്റ്റാമ്പ് അവതരിപ്പിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സംരംഭങ്ങൾ, പദ്ധതികൾ തുടങ്ങിയവ നേടാനും ബഹ്റൈെൻറ മത്സരാധിഷ്ഠിത ശക്തിയും ശേഷിയും ശക്തിപ്പെടുത്താനും പുതിയ എണ്ണ ഉത്പാദനം പ്രതീക്ഷ നൽകുന്നതായും സ്റ്റാമ്പിെൻറ പുറത്തിറക്കലിെൻറ ഭാഗമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇൗ അവസരത്തിൽ ട്രാൻസ്പോർട്ട് ആൻറ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറിെൻറ മൂന്ന് സ്റ്റാമ്പുകളും പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കി.
