പുതിയ എണ്ണ, വാതക ശേഖരം: ബഹ്റൈന്‍ ഉൽപാദക പട്ടികയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത
text_fieldsമനാമ: ബഹ്റൈനിൽ കണ്ടെത്തിയ പുതിയ എണ്ണ, വാതക ശേഖരം ബഹ്റൈന്‍ പുതിയ വികസനക്കുതിപ്പായി മാറുമെന്ന് നിരീക്ഷണം. ഭാവിയിൽ ഖനനം സാധ്യമാകുന്നതോടെ ലോക എണ്ണ ഉത്പ്പാദകരുടെ പട്ടികയിൽ ബഹ്റൈന്‍ സ്ഥാനക്കയറ്റവും സാധ്യമാകാനുള്ള സാധ്യതയുണ്ട്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷെൻറ എണ്ണ ഉല്‍പ്പാദകരുടെ 2016 ലെ പട്ടിക പ്രകാരം ബഹ്റൈൻ 51 ാം സ്ഥാനത്താണ്. ദിനംപ്രതി 50,000 ബാരലാണ് ‘പവിഴദ്വീപി’ൽ ഉത്പ്പാദിപ്പിക്കുന്നത്. നിലവിലുള്ള എണ്ണക്കിണറുകളെക്കാൾ വലുതാണ് കണ്ടെത്തിയിരിക്കുന്നത് എന്നതിനാൽ ശുഭസൂചനയാണ് പൊതുവെയുള്ളത്.
2017 ലെ അവസാന മാസങ്ങളിലായി നടന്ന ബൃഹത്തായ പര്യവേക്ഷണങ്ങളിലൂടെയാണ് പടിഞ്ഞാറൻ തീരത്തായി ഖലീജ് അൽ ബഹ്റൈൻ ബേസിൽ നിേക്ഷപത്തെ കുറിച്ചുള്ള ചില സൂചനകൾ ലഭിച്ചത്. തുടർന്ന് വിദഗ്ധർ വിശദ ഗവേഷണം നടത്തി. ലോക രാജ്യങ്ങളിലെ എണ്ണ ഉറവിടങ്ങൾ ശോഷിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിൽ എണ്ണ ഉത്പ്പാദക വിപണിക്കും സന്തോഷം നൽകുന്നതാണ് വാർത്ത. ഗൾഫിൽ ആദ്യമായി എണ്ണ കണ്ടെത്തിയത് ബഹ്റൈനിലായിരുന്നു. 1932 ൽ ജബ്ലു ദുഖാനിലായിരുന്നു ആദ്യ ഖനനം ആരംഭിച്ചത്. ഇപ്പോൾ ബഹ്റൈൻ നാഷണൽ എണ്ണ, വാതക അതോറിറ്റി (നൊഗ) നേതൃത്വത്തിൽ നടന്ന വിശദമായ ഗവേഷണങ്ങളിൽ കൂടിയാണ് നിക്ഷേപത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്റൈൻ ഹയർ കമ്മിറ്റി േഫാർ നാച്വറൽ റിസോഴ്സസ് ആൻറ് ഇകണോമിക് സെക്യൂരിറ്റിയാണ് കണ്ടെത്തൽ ഒൗദ്യോഗിമായി സ്ഥിരീകരിച്ചത്.
രാജ്യത്ത് എണ്ണയുടെയും വാതകത്തിെൻറയും അതിവിപുലമായ ശേഖരം കണ്ടെത്തിയ സംഭവം ബഹ്റൈനെ സംബന്ധിച്ചിടത്തോളം ഫലവത്തായ അദ്ധ്വാനത്തിെൻറ ഫലമാണെന്നും ദേശീയ താൽപ്പര്യത്തിലൂന്നിയ പ്രതിബദ്ധതയും പരിശ്രമവുമാണ് വെളിപ്പെട്ടതെന്നും രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ വ്യക്തമാക്കി. ഇതിനൊപ്പം സമഗ്ര വികസനം പിന്തുടരുകയും എല്ലാ മേഖലകളിലും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുകയും വേണമെന്നും അദ്ദേഹം ഉണർത്തി. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ അഭിനന്ദനങ്ങൾക്ക് മറുപടി നൽകുേമ്പാഴാണ് രാജ്യത്തിെൻറ സുപ്രധാനമായ നേട്ടത്തിനെ രാജാവ് വിലയിരുത്തിയത്. എണ്ണ, വാതക കണ്ടെത്തൽ ഹമദ് രാജാവിെൻറ നേതൃത്വത്തിലുള്ള രാജ്യത്തിെൻറ വികസനത്തിലേക്കുള്ള മുന്നേറ്റത്തിെനയാണ് എടുത്തുകാട്ടുന്നത് എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആധുനികവത്കരണത്തിലേക്കുള്ള ഗവൺമെൻറിെൻറ ചുവടുവെപ്പായി ഇൗ കണ്ടെത്തലിനെ നിർവചിക്കാൻ കഴിയും. ഇൗ കണ്ടെത്തലുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രമുഖ ആഗോള കമ്പനികളുമായി സഹകരിക്കാൻ സർക്കാർ നിർദ്ദേശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
എണ്ണ, വാതക ഉറവിടം കണ്ടെത്തിയതിനെ തുടർന്ന് ഹമദ് രാജാവിന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദനങ്ങൾ കൈമാറി. ബഹ്റൈനിലെ ആദ്യ എണ്ണഉറവയെ ക്കുറിച്ചുള്ള ചരിത്രപരമായ കണ്ടെത്തൽ ശൈഖ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ കാലഘട്ടത്തിലെ ഒരു പുതിയ അധ്യായമാണെന്ന് കിരീടാവകാശി പറഞ്ഞു. പുതിയ കണ്ടെത്തലിെൻറ പശ്ചാത്തലത്തിൽ മുതിർന്ന രാജ കുടുംബാംഗങ്ങൾ, മന്ത്രിമാർ, പാർലമെൻറ്, ശൂറ കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ രാജാവിന് അഭിനന്ദനങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
