എണ്ണ-പരിസ്ഥിതി മന്ത്രിയും യു.എ.ഇ സ്ഥാനപതിയും കൂടിക്കാഴ്ച നടത്തി
text_fieldsമുഹമ്മദ് ബിൻ സായിദ് പ്രകൃതി സംരക്ഷണ കേന്ദ്രം സന്ദർശിക്കുന്ന പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയും യു.എ.ഇ സ്ഥാനപതി ഫഹദ് മുഹമ്മദ് സേലം കർദൂസ് അൽ അമീരിയും
മനാമ: ബഹ്റൈനിലെ മുഹമ്മദ് ബിൻ സായിദ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽവെച്ച് എണ്ണ-പരിസ്ഥിതി മന്ത്രിയും ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന യു.എ.ഇ സ്ഥാനപതി ഫഹദ് മുഹമ്മദ് സേലം കർദൂസ് അൽ അമീരിയുമായി കൂടിക്കാഴ്ച നടത്തി.
പരിസ്ഥിതി സംരക്ഷണ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. റിസർവിലെ വിവിധ സൗകര്യങ്ങൾ മന്ത്രിയും സ്ഥാനപതിയും നേരിൽ കണ്ടു വിലയിരുത്തി. വന്യജീവി സംരക്ഷണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു.
ഈ സംരക്ഷണ കേന്ദ്രത്തിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് നൽകാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് ഡോ. ബിൻ ദൈന പറഞ്ഞു.
പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങൾക്കുള്ള പ്രതിബദ്ധതയാണ് ഈ നാമകരണത്തിലൂടെ വെളിവാകുന്നതെന്ന് യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.
ബഹ്റൈനിലെ സുപ്രധാനമായ ഒരു പരിസ്ഥിതി അടയാളമാണ് ഈ റിസർവ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി മേഖലയിൽ സംയുക്ത സംരംഭങ്ങൾ വർധിപ്പിക്കാനും സുസ്ഥിര വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

