ഒ.ഐ.സി.സി യൂത്ത് വിങ് എയർ ടിക്കറ്റ് നൽകി
text_fieldsമനാമ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ, ജി.സി.സി യൂത്ത് കെയർ പദ്ധതിയിൽ പ്രഖ്യാപിച്ചതനുസരിച്ച് നാട്ടിലേക്ക് തിരികെ പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 പേർക്ക് എയർ ടിക്കറ്റ് നൽകുന്നതിെൻറ ഭാഗമായി ബഹ്റൈൻ ഒ.ഐ.സി.സി യൂത്ത് വിങ് അർബുദ രോഗിക്ക് വേണ്ടിയുള്ള എയർ ടിക്കറ്റ് നൽകി.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളക്ക് ഒ. ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് തുക കൈമാറി. എംബസി ലിസ്റ്റ് പ്രകാരം മേയ് 11ന് കോഴിക്കോടേക്ക് തുടർ ചികിത്സാർഥം യാത്ര തിരിക്കുന്ന പാലക്കാട് സ്വദേശിക്ക്, സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ.ടി. സലിം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നൽകിയത്. ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, ശ്രീധർ തേറമ്പിൽ, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഇബ്രാഹിം അദ്ഹം, നിസാർ കുന്നംകുളത്തിങ്ങൽ, മുഹമ്മദ് ഷമീം തുടങ്ങിയവർ പങ്കെടുത്തു.
