ഒ.ഐ.സി.സി ലോക തൊഴിലാളിദിനം ആചരിച്ചു
text_fieldsമനാമ: ലോക തൊഴിലാളിദിനം ബഹ്റൈൻ ഒ.ഐ.സി.സി അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യത്തെ മുൻനിർത്തി നടത്തിയ പോരാട്ടത്തെ അനുസ്മരിച്ചു. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് മുഹമ്മദ്, ഷിബു ബഷീർ, ഷാജി ജോർജ്, സുമേഷ് അലക്സാണ്ടർ, റെജി എം. ചെറിയാൻ, ജനു കെ. തോമസ്, വിനോദ് ഡാനിയേൽ, സ്റ്റാൻലി കിളിവയൽ, ജിനു ഫിലിപ്പോസ്, മനേഷ് ശങ്കരംപള്ളിൽ, ലൂക്കോസ് ഷാബു, മോൻസി ബാബു, ബിനു ചാക്കോ, എബി ജോർജ്, ഷാജു കെ. ജോർജ്, സിബി കെ. ഉമ്മൻ, സ്റ്റാൻലി ജോർജ്, അച്ചൻ കുഞ്ഞ്, ഷൈജു വി. കോശി, അനീഷ് വി. അലക്സ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

