പ്രവാസികൾക്ക് അനുഗ്രഹമായി ഒ.ഐ.സി.സി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്
text_fieldsബഹ്റൈൻ ഒ.ഐ.സി.സി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഒ.ഐ.സി.സി വനിതാ വിഭാഗം നേതാക്കൾ അൽ ഹിലാൽ മെഡിക്കൽ സെന്ററിന് മെമെന്റോ നൽകി ആദരിക്കുന്നു
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് നടത്തി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു.
രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് രക്ത പരിശോധന നടത്തുവാൻ അവസരം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി വനിതാവിഭാഗം പ്രസിഡന്റ് മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര,ഡോ. ബാബു രാമചന്ദ്രൻ, ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ,കെ എം സി സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം,കെ എം സി സി വൈസ് പ്രസിഡന്റ് എ പി ഫൈസൽ,ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്,അലക്സ് മഠത്തിൽ, സന്തോഷ് നായർ, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര,ശോഭ സജി, ശ്രീജിത്ത് പനായി, ജോണി താമരശ്ശേരി, രഞ്ചൻ കച്ചേരി, ബിജുബാൽ, ചന്ദ്രൻ വളയം, അനിൽ കുമാർ, ബിപിൻ മാടത്തേത്ത്, അനുരാജ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു, വൈസ് പ്രസിഡന്റ് ആനി അനു എന്നിവർ കോഓഡിനേറ്റർമാരായ ക്യാമ്പിന് വനിതാ വിഭാഗം ഭാരവാഹികൾ ആയ ഷീജ നടരാജൻ,ബ്രയിറ്റ് രാജൻ, ലിജി , സന്ധ്യ രഞ്ചൻ, നിഷ ശാമുവേൽ, മേരി , വർഷ , ഷംന, സൂര്യ രിജിത്, സെഫി നിസാർ,ബബിന, നസീബ,എന്നിവർ നേതൃത്വം നൽകി. ഒഐസിസി യുടെ വിവിധ ജില്ല കമ്മറ്റികൾ ക്യാമ്പിന് വേണ്ട സഹായം ചെയ്തു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

