ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കുടുംബസംഗമം
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കുടുംബസംഗമം
മനാമ: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കുടുംബസംഗമം മനാമ അൽ സൗഫിയ ഗാർഡനിൽ നടത്തി. കലാ കായിക മത്സരങ്ങളും ഗാനമേളയും ക്വിസ് മത്സരങ്ങളും കൊച്ചുകുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടിക്ക് മിഴിവേകി. ഇതോനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയ ഭാരവാഹികളായ മനു മാത്യു, ലത്തീഫ് ആയംചേരി, ജവാദ് വക്കം, കെ.സി. ഷമീം, ചെമ്പൻ ജലാൽ, പ്രദീപ് മേപ്പയൂർ, നിസാർ കുന്നംകുളത്തിൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ യൂജിൻ ഏലിയാസർ, ഹരികൃഷ്ണൻ, അനിൽ, ടോം എന്നിവർ സംസാരിച്ചു.സെയ്ദ് മുഹമ്മദ്, വിഷ്ണു കലഞ്ഞൂർ, ജേക്കബ് തേക്ക്തോട്, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, അലക്സ് മഠത്തിൽ, മോഹൻകുമാർ നൂറനാട്, ജോജി ജോസഫ്, സിജു പുന്നവേലി, പി.ടി. ജോസഫ്, കെ.കെ. ജാലിസ് തുടങ്ങിയവർ സംബന്ധിച്ചു. രാജേഷ് പെരുംകുഴി, മിനി റോയ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

