Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ഐ.സി.സി...

ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഭവന സന്ദർശനം

text_fields
bookmark_border
ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ഭവന സന്ദർശനം
cancel
camera_alt

ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ 'ഭവന സന്ദർശനം' പരിപാടിയിൽനിന്ന്

മനാമ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍റെ ഭാഗമായി ബഹ്‌റൈൻ ഒ.ഐ.സി.സി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭവന സന്ദർശനം' സംഘടിപ്പിച്ചു. പ്രവാസി വോട്ടർമാരെ നേരിൽ കാണുന്നതിനും തെരഞ്ഞെടുപ്പ് സന്ദേശം എത്തിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ജില്ല പ്രസിഡന്‍റ് സന്തോഷ് കെ. നായർ, ജനറൽ സെക്രട്ടറി പൊഴിയൂർ ഷാജി, ഒ.ഐ.സി.സി. നാഷണൽ സെക്രട്ടറി ജേക്കബ് തേക്കോട് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. വിനോദ് ആറ്റിങ്ങൽ, അനിൽ തുളസി, പാറശാല സതീഷ് കുമാർ, ടോം ആനയറ, ഹരിക്കൃഷ്ണൻ നെയ്യാറ്റിൻകര, പൊഴിയൂർ അലക്സാണ്ടർ പൗലോസ്, സത്യൻ പേരാമ്പ്ര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഭാരവാഹികളും സജീവ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

ഈ ഭവന സന്ദർശനം വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ഒ.ഐ.സി.സി. ലക്ഷ്യമിടുന്നത്. പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ബോധവൽക്കരണവും ക്യാമ്പയിന്റെ ഭാഗമായി നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCThiruvananthapuram District CommitteeHouse visit
News Summary - OICC Thiruvananthapuram District Committee House Visit
Next Story