ഒ.ഐ.സി.സി പഠനക്യാമ്പ്: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പഠന ക്യാമ്പിന്റെ സ്വാഗതസംഘം ഓഫിസ് രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 27ന് സൽമാനിയ സഗയയിലെ കെ.സി.എ ഹാളിൽ ജില്ല പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. സ്വാഗതസംഘം ഓഫിസ് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഓഫിസിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ.സി. ഷമീം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, സെക്രട്ടറി ജവാദ് വക്കം, ജില്ല കമ്മിറ്റി ഭാരവാഹികളായ രവി പേരാമ്പ്ര, സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, ശ്രീജിത്ത് പനായി, റിജിത്ത് മൊട്ടപ്പാറ, അസൈനാർ ഉള്ളൂർ, ജാലീസ് കുന്നത്തുകാട്ടിൽ, അനിൽ കൊടുവള്ളി, സാഹിർ പേരാമ്പ്ര, അഷറഫ് കോഴിക്കോട് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.കെ. ബിജു ബാൽ സ്വാഗതവും രഞ്ജൻ കച്ചേരി നന്ദിയും പറഞ്ഞു.

