മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 17ന് സംഘടിപ്പിക്കുന്ന ജില്ല പഠനക്യാമ്പിന്‍റെ മുന്നോടിയായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടത്തി. ദേശീയ കമ്മിറ്റി ഓഫിസിൽ ചേർന്ന കൺവെൻഷനിൽ നിയോജകമണ്ഡലം പ്രസിഡന്‍റ് റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ, ജില്ല പ്രസിഡന്‍റ് കെ.സി. ഷമീം, ജില്ല ഭാരവാഹികളായ രവി പേരാമ്പ്ര, പ്രദീപ് മേപ്പയൂർ, ഗിരീഷ് കാളിയത്ത്, ശ്രീജിത്ത് പനായി, റിജീത്ത് മൊട്ടപ്പാറ, അനിൽ കൊടുവള്ളി, ക്യാമ്പ് ജനറൽ കൺവീനർ സുമേഷ് അനേരി, ബാലകൃഷ്ണൻ മുയിപ്പോത്ത് തുടങ്ങിയവർ സംസാരിച്ചു.
മുനീർ വാല്യക്കോട്, നൗഷാദ് ചങ്ങരോത്ത്, അബ്ദുൽ സലാം ചെറുവണ്ണൂർ, സുരേന്ദ്രൻ പാലേരി, റഹീം ഇരിങ്ങത്ത്, സജി പേരാമ്പ്ര, കെ.സി. സൈദ് എന്നിവർ നേതൃത്വം നൽകി. നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് സാഹിർ പേരാമ്പ്ര സ്വാഗതവും ജനറൽ സെക്രട്ടറി ഹംസ പട്ടേൽ നന്ദിയും പറഞ്ഞു.