ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കുടുംബസംഗമം ഇന്ന്
text_fieldsമനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതൽ സനദ് ബാബാസിറ്റിയിൽ നടത്തുമെന്ന് പത്തനംതിട്ട ജില്ല കമ്മിറ്റി അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യേകം കലാ - കായിക മത്സരങ്ങൾ, മാജിക് ഷോ, ബഹ്റൈനിലെ പ്രമുഖരായ കലാകാരന്മാരുടെ ഗാനമേള, കോമഡി ഷോ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36270537, 33655054.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
