ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി വിന്റർ ക്യാമ്പ്
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിന്റർ ക്യാമ്പ്
മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഖിറിൽ ശൈത്യക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ വിവിധ കലാപാരിപാടികളും ലൈവ് കുക്കിങ്ങും നടന്നു. വൈകീട്ട് ഏഴിന് ആരംഭിച്ച ക്യാമ്പ് പുലർച്ച രണ്ട് വരെ നീണ്ടു. ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ഷാജി ഡാനി നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, നാഷനൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, ഷെമിം കെ.സി, വിഷ്ണു കലഞ്ഞൂർ, വിനോദ് ദാനിയേൽ, ജോൺസൺ കല്ലുവിളയിൽ, ജില്ല ഭാരവാഹികളായ ജോൺസൺ ടി. തോമസ്, അനീഷ് ജോസഫ്, വർഗീസ് മാത്യു, കോശി ഐപ്പ്, അനു തോമസ് ജോൺ, സിബി അടൂർ, ബിനു ചാക്കോ, ഷാജി തിരുവല്ല, ബിബിൻ മാടത്തേത്ത്, ബിനു മാമൻ, ബ്രൈറ്റ് രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി. മോൻസി ബാബു, സ്റ്റാൻലി അടൂർ, സജി മത്തായി, സുനു കുരുവിള, ജോർജ് യോഹന്നാൻ, സിജു ഇരവിപേരൂർ, റെജി ചെറിയാൻ, വിനു മഠത്തിൽ, ഷാബു കടമ്പനാട് എന്നിവർ നേതൃത്വം നൽകി.

