ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന്
മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ മുൻ പ്രസിഡന്‍റും നിലവിൽ ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിന്‍റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി നടത്തി. ജില്ല പ്രസിഡന്‍റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി നാഷനൽ കമ്മറ്റിയുടെ പ്രസിഡന്‍റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ രാഷ്ട്രീയ, സാമൂഹിക , സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റുമായ ബിനു കുന്നന്താനത്തിന്‍റെ സ്ഥാനർഥിത്വം ബഹ്‌റൈൻ ഒ.ഐ.സി.സിക്ക് കിട്ടിയ അംഗീകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവുന്ന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നിന്ന് നടത്താൻ കൺവെൻഷനിൽ തീരുമാനിച്ചു . പരമാവധി വോട്ടുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാനും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അതാത് നിയോജമണ്ഡലത്തിലെ ജില്ലപഞ്ചായത്ത് ഡിവിഷൻ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി സ്ഥാനാർഥികളെ വിജയിപ്പിക്കുവാനുള്ള കർമ്മ പദ്ദതിക്ക് രൂപം കൊടുത്തു. യോഗത്തിന് ജില്ല ജനറൽ സെകട്ടറി ഷിബു ബഷീർ സ്വാഗതവും കോശി ഐപ്പ് നന്ദിയും പറഞ്ഞു.
യോഗത്തിന് വർക്കിങ് പ്രസിഡന്‍റ് ബോബി പാറയിൽ, നാഷനൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി മാരായ സയ്യിദ് എം. എസ്, ജീസൺ ജോർജ്, ഷെമിം കെ.സി, വിനോദ് ഡാനിയേൽ, റോബി ജോർജ് തിരുവല്ല, ജില്ല കമ്മറ്റി ഭാരവാഹികളായ ജോൺസൺ . ടി. തോമസ്, അനു തോമസ് ജോൺ, ബിബിൻ മാടത്തേത്ത്, ഷാജി . കെ. ജോർജ്, പാലക്കാട് ജില്ല പ്രസിഡന്‍റ് സൽമാനുൽ ഫാരിസ്, മലപ്പുറം ജില്ല പ്രസിഡന്‍റ് റംഷാദ് അയിലക്കാട്, തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് സന്തോഷ്. കെ. നായർ എന്നിവർ പ്രസംഗിച്ചു. നാഷനൽ കമ്മറ്റിയുടെ നേതാക്കളായ മനു മാത്യു, വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, ഗീരിഷ് കാളിയത്ത്, ജില്ല കമ്മറ്റിയുടെ ഭാരവാഹികൾ അജി. പി. ജോയ്, ബൈജു ചെന്നിത്തല, മോൻസി ബാബു, സന്തോഷ് ബാബു, ബിനു കോന്നി, ജോർജ് യോഹന്നാൻ, പ്രിൻസ് ബഹ്നാൻ, ബിനു മാമൻ, ഷാജി തോമസ്, സിജു ചെറിയാൻ, സാം മാത്യു, സ്റ്റാലിൻ ജോർജ്, റെജി. എം ചെറിയാൻ, ക്രിസ്റ്റി പി. വർഗീസ്, ജെയിംസ് കോഴഞ്ചേരി, സച്ചിൻ രാജു, എബിൻ മാത്യു ഉമ്മൻ, നിഥിൻ സാമുവൽ, കെ.പി കുഞ്ഞമ്മദ്, അനിൽ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

