Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ഐ.സി.സി പത്തനംതിട്ട...

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി മെയ് ദിനാഘോഷം നടത്തി

text_fields
bookmark_border
ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി മെയ് ദിനാഘോഷം നടത്തി
cancel

മനാമ : ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി മേയ് ദിനാഘോഷം നടത്തി. ജില്ല പ്രസിഡൻ്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി ബഹ്‌റൈൻ വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്യുതു. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം യത്ഥാർഥ്യമാക്കാൻ മുൻ തലമുറ നടത്തിയ ത്യാഗങ്ങളെ യോഗം അനുസ്മരിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം കാരണം തൊഴിലാളി സമൂഹം ആകമാനം ആശങ്കയും, ബുദ്ധിമുട്ടും ഉള്ള ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്, ഇതിൻ്റെ പ്രത്യഘാതം നേരിടാൻ ഗവൺമെൻ്റുകൾ വ്യക്തതമായ കർമ്മ പദ്ധതികൾ തയ്യാറക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

യോഗത്തിൽ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, വിനോദ് ഡാനിയേൽ, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, സിജി തോമസ്സ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിന് ജോൺസൺ. ടി. തോമസ്സ് സ്വാഗതവും ബ്രൈറ്റ് രാജൻ നന്ദിയും രേഖപ്പെടുത്തി. ജോർജ് യോഹന്നാൻ, ഈപ്പൻ പി. ജെ, റോബിൻ ജോർജ്, റെജി ചെറിയാൻ, എബിൻ ജോൺ, നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmay dayBahrain NewsOICC Pathanamthitta
News Summary - OICC Pathanamthitta District Committee celebrated May Day
Next Story