Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​െഎ.സി.സി പാലക്കാട്...

ഒ.​െഎ.സി.സി പാലക്കാട് ഫെസ്​റ്റ്​ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി വി.ടി ബൽറാം എം .എൽ .എ ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
ഒ.​െഎ.സി.സി പാലക്കാട് ഫെസ്​റ്റ്​ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി വി.ടി ബൽറാം എം .എൽ .എ ഉദ്​ഘാടനം ചെയ്യും
cancel
camera_alt?.?.??.?? ????????? ????????????? ??????? ????????? ??????? ???????????????

മനാമ: മഹാപ്രളയ ദുരന്തത്തിന് ശേഷം അതിജീവനത്തി​​െൻറ പാതയിൽ മുന്നോട്ട് നീങ്ങുന്ന കേരളത്തത്തിന് കൈത്താങ്ങുമായ ി ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പാലക്കാട് ഫെസ്​റ്റ്​ വെള്ളിയാഴ്​ച നടക്കും. പരിപാടിയുടെ ഭാഗമായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് ഏഴിന്​ സൽമാനിയ കെ.സി.എ ഹാളിൽ നടക്കുന്ന ഫെസ്​റ്റ്​ തൃത്താലയുടെ എം .എൽ .എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും.


പ്രളയം മൂലം വീട് നഷ്​ടമായവർക്ക് കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഒരു വീട് മൂന്നാമത് പാലക്കാട് ഫെസ്​റ്റി​​െൻറ ഭാഗമായി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകും. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ആദ്യ ഗഡുവായി ചടങ്ങിൽ എം.എൽ.എ ക്ക് കൈമാറും. കൂടാതെ ചടങ്ങിൽ പാലക്കാടി​​െൻറ അഭിമാനമായി പ്രവാസ ലോകത്ത്‌ മികവ് തെളിയിച്ച വ്യക്തികൾക്ക് ‘എക്​സലൻസ്’ അവാർഡുകൾ സമ്മാനിക്കും. സുബൈർ ട്രേഡിങ്ങ് കമ്പനിയുടെ എം..ഡി സുബൈർ, അബ്​ദുൽ ഗഫൂർ പുതുപ്പറമ്പിൽ, ചെമ്പൻ ജലാൽ എന്നിവർക്കാണ് എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്.


കേരളത്തിൽ പ്രളയ സമയത്ത്‌ ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ മുഴുകിയ സാമൂഹ്യ പ്രവർത്തകയും യോഗ തെറാപ്പിസ്​റ്റുമായ ഫാത്തിമ അൽ മൻസൂരിചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. അമാദ് ഗ്രൂപ്പ് എം .ഡി പമ്പാവാസൻ നായർ, ബ്രോഡൻ കോൺട്രാക്​ടിങ് എം.ഡി ഡോ. കെ.എസ് മേനോൻ, ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്‌മാൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഫെസ്​റ്റി​നോട്​ അനുബന്ധിച്ച്‌ അറേബ്യൻ മെലഡീസ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. പാലക്കാട് ഫെസ്​റ്റ്​ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ്​ ജോജി ലാസർ അധ്യക്ഷത വഹിച്ചു.


ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ ട്രഷററും പാലക്കാട് ജില്ല കമ്മിറ്റി ഇൻ ചാർജുമായ അഷ്‌റഫ് മർവ, പാലക്കാട് ഫെസ്​റ്റ്​ ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, ഒ.ഐ.സി.സി പാലക്കാട് ജില്ല സെക്രട്ടറി ഷാജി ജോർജ്,തോമസ് കാട്ടുപറമ്പൻ,സുനിൽ എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc palakkad festBahrain News
News Summary - oicc palakkad fest-bahrain-bahrain news
Next Story