Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ഓണാഘോഷം അദാരി പാർക്കിൽ
text_fieldsbookmark_border
മനാമ : ഒ.ഐ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2026 ഒക്ടോബർ 23ന് അദാരി പാർക്കിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സന്നിഹിതരാകും. പ്രവാസി മലയാളികളുടെ സ്നേഹവും ഐക്യവും ഒത്തൊരുമയും വിളിച്ചോതുന്ന ആഘോഷത്തിൽകാലത്ത് 10 മണിമുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
Next Story

