ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘ആരംഭം’ ഇന്ന്; ഒരുക്കം പൂർത്തിയായി
text_fieldsഅഡ്വ. വി.എസ്. ജോയ്, അഡ്വ. എ.എം. രോഹിത്, സലാം മമ്പാട്ടുമൂല, ചെമ്പൻ ജലാൽ, ജുനൈദ്
മനാമ: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ആരംഭം’ പരിപാടി ഇന്ന് വൈകീട്ട് ആറിന് ബി.എം.സി ഓഡിറ്റോറിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങിൽ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ്, കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത് തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിനോടനുബന്ധിച്ച് മികച്ച സംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ് ബഹ്റൈനിലെ അറിയപ്പെടുന്ന സംരംഭകനും വാദിമ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ ജുനൈദിന് സമ്മാനിക്കും. മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള സോഷ്യൽ എക്സലൻസ് അവാർഡുകൾ സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല എന്നിവർക്ക് സമർപ്പിക്കും.
കൂടാതെ, ബഹ്റൈനിൽ അഭിമാനകരമായ രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്ന മലപ്പുറം ജില്ലയിൽനിന്നുള്ള സംഘടനകളായ കനോലി നിലമ്പൂർ കൂട്ടായ്മ, പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്കുള്ള ഓർഗനൈസേഷൻ എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും. പരിപാടിയോടനുബന്ധിച്ച് നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ മുഴുവൻ വ്യക്തിത്വങ്ങളെയും ആരംഭം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ തറയിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

