കെ. സുധാകരന് ആശംസകളുമായി ഒ.െഎ.സി.സി നേതാക്കൾ
text_fieldsഒ.ഐ.സി.സി, ഇൻകാസ് നേതാക്കൾ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു
മനാമ: പുതുതായി ചുമതലയേറ്റ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പിയെ ഒ.ഐ.സി.സി, ഇൻകാസ് നേതാക്കൾ സന്ദർശിച്ച് ആശംസകൾ അറിയിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഹാരാർപ്പണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡൻറ് അഹമ്മദ് പുളിക്കൽ, ദുബൈ ദേശീയ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരി, ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ, ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഗ്ലോബൽ ഓർഗനൈസിങ് സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്ത്, ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.പുതിയ കെ.പി.സി.സി പ്രസിഡൻറിെൻറ നിയമനത്തിൽ എ.ഐ.സി.സിയെ അഭിനന്ദിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.

