ഒ.ഐ.സി.സി നേതാക്കൾ കെ.കെ. രമ എം.എൽ.എയെ സന്ദർശിച്ചു
text_fieldsകെ.കെ. രമ എം.എൽ.എയെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചപ്പോൾ
മനാമ: കേരളത്തിൽ ഐക്യജനാധിപത്യമുന്നണിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐതിഹാസികമായ വിജയത്തിന് ശേഷം ബഹ്റൈൻ സന്ദർശിക്കാൻ എത്തിയ വടകര എം. എൽ. എ ശ്രീമതി കെ. കെ. രമയെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു.
അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യജനാധിപത്യമുന്നണിയുടെ സമ്പൂർണ വിജയം ഉണ്ടാകും.മുൻകാലങ്ങളിൽ എങ്ങും ഉണ്ടാകാത്ത തരത്തിൽ ജനങ്ങൾക്ക് നിലവിലെ സർക്കാരിനോട് ഉള്ള അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അഴിമതിയിൽ മുങ്ങികുളിച്ച സർക്കാരിനെതിരെ ലോകം എങ്ങുമുള്ള മലയാളികളുടെ പ്രതിഷേധം ഉയരണമെന്നും കെ.കെ.രമ എം.എൽ.എ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, ഒ.ഐ.സി.സി നേതാക്കളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ബിജുപാൽ സി കെ, സുരേഷ് മണ്ടോടി, ബൈജു ചെന്നിത്തല, അനിൽ കൊടുവള്ളി, അഷ്റഫ് കോഴിക്കോട്, റെജി ചെറിയാൻ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

