ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ് ; രക്തദാന ക്യാമ്പ് ഇന്ന് തുടങ്ങും
text_fieldsമനാമ: ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 7 മണിമുതൽ ഉച്ചക്ക് 1:30 വരെ കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽവെച്ചാണ് രക്തദാന ക്യാമ്പ് നടക്കുക. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്യമത്തിലേക്ക് രക്തദാന തൽപരരായ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വാജിദ്. എം (3536 7735), റഷീദ് മുയിപ്പോത് (3936 7177) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

