ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ്; കിങ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി കിങ് ഹമദ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച
രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന 'കോഴിക്കോട് ഫെസ്റ്റി'ന്റെ ഭാഗമായി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മുഹറഖിലെ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽവെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കാളികളായി. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ഉദ്യമത്തിന് വാജിദ് എം., റഷീദ് മുയിപ്പോത്ത് എന്നിവർ കോഓർഡിനേറ്റർമാരായി നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഹോസ്പിറ്റൽ ജീവനക്കാരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.
ഒ.ഐ.സി.സി ദേശിയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയജനറൽ സെക്രട്ടറിമാർ ആയ ഷമീം കെ.സി, മനു മാത്യു, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് ബിജു ബാൽ സി.കെ, ദേശിയ വൈസ് പ്രസിഡന്റ് സിംസൺ പുലിക്കാട്ടിൽ, ദേശിയ സെക്രട്ടറി മാർ ആയ രഞ്ജൻ കച്ചേരി റിജീത് മൊട്ടപ്പാറ ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല, രഞ്ജൻ കച്ചേരി, റംഷാദ് അയനിക്കാട് എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
നൗഷാദ് കുരുടി വീട്, കെപി കുഞ്ഞമ്മദ്, ഫൈസൽ പട്ടാണ്ടി, അനിൽകുമാർ കെ.പി, അഷറഫ് പുതിയപാലം, സുരേഷ് പി.പി, സുബിനാസ്, ഷൈജാസ്, സലാം മൂയിപ്പോത്ത്, പ്രബിൽദാസ്,സഹൽ പിലാത്തോട്ടത്തിൽ, അസീസ് ടി.പി, ഷാജി പി.എം, ഫാസിൽ, ബിജു കൊയിലാണ്ടി, ഷംന ബിജു, സഹൽ പിലാത്തോട്ടത്തിൽ, ഷീജ നടരാജൻ തുടങ്ങിയവരും സംബന്ധിച്ചു. വരും ദിവസങ്ങളിലും പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

