ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഒ.ഐ.സി.സി കൊല്ലം ജില്ല ഭാരവാഹികൾ
ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി ഭാരവാഹികൾ മനാമ: കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടന്ന കൊല്ലം ജില്ല ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ല പ്രസിഡന്റായി ജോജി ജോസഫ് കൊട്ടിയം, ജില്ല ജനറൽ സെക്രട്ടറിയായി വില്യം ജോൺ, ട്രഷററായി അനുരാജ്, കൊല്ലം ജില്ലയിൽ നിന്നുള്ള ദേശീയ സമിതി അംഗങ്ങളായി നസിം തൊടിയൂർ, ബിജു മത്തായി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി നാസർ തൊടിയൂർ, ബിജു വൈദ്യർ, വിഷ്ണുനാഥ്, സെക്രട്ടറിമാരായി ചിത്രലേഖ, അലക്സ് ജോൺ, തോമസ് സി.ഐ, റെജി മോൻ, റോയ് മാത്യു, ചാരിറ്റി വിഭാഗം സെക്രട്ടറിയായി ടെറൻസ് ഇ.പി, അസിസ്റ്റന്റ് ട്രഷററായി സജി പാപ്പച്ചൻ, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ആസിഫ്, സുജ മോൾ, സജി ജോർജ്, അബ്ദുൽ സലാം, വിവേക് ചവറ, വിനി സജി എന്നിവരെയും തിരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

