ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ്
text_fieldsഒ.ഐ.സി.സി കുവൈത്ത് രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റിയും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും ചേർന്ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒ.ഐ.സി.സി കുവൈത്ത് നാഷണൽ പ്രസിഡൻറ് സാമൂവൽ കാട്ടൂർകളീക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ല കമ്മിറ്റി പ്രസിഡൻറ് റോയ് എബ്രഹാം സ്വാഗതം പറഞ്ഞു. നാഷണൽ വർക്കിംഗ് പ്രസിഡൻറ് ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി അനി കെ ജോൺ, സുരേഷ് മാത്തൂർ, ജോസഫ് മാത്യു, വിപിൻ മങ്ങാട്ട്, റസാക് ചെറുതുരുത്തി, ജാലിൻ തൃപ്രയാർ, കണ്ണൂർ ജില്ല പ്രസിഡൻറ് ലിബിൻ മുഴക്കുന്ന്, കൊല്ലം ജില്ല കമ്മിറ്റി ട്രഷറർ ദിലീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈമൺ, ഷംനാസ്,ഷെഹീദ് ലബ്ബ എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ് നന്ദി രേഖപ്പെടുത്തി. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, കോ-ഓർഡിനേറ്റർമാരായ ജയൻ സദാശിവൻ, രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു. നിരവധി അംഗങ്ങൾ ക്യാമ്പിൽ രക്തദാനം നടത്തി. എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

