ഒ.ഐ.സി.സി ഇഫ്താർ നാളെ കേരളീയ സമാജത്തിൽ
text_fieldsഅഡ്വ. സണ്ണി ജോസഫ്
മനാമ: സൗഹൃദങ്ങളും, ബന്ധങ്ങളും പുതുക്കി മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്‍റെയും, കാരുണ്യത്തിന്‍റെയും, ഐക്യത്തിന്‍റെയും സന്ദേശം നൽകി പ്രവാസികളുടെ ഇടയിൽ വർഷങ്ങളായിൽ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ പുണ്യമാസമായ റമദാനിൽ നടത്തിവരാറുള്ള സമൂഹ നോമ്പുതുറ നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽവെച്ച് നടത്തുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇഫ്താർ വിരുന്നിൽ ബഹ്‌റൈന്‍റെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ആർ പ്രവീൺ കുമാർ എന്നിവരും, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, മത, ബിസിനസ് മേഖലയിലെ പ്രമുഖരും, വിവിധ ലേബർ ക്യാമ്പുകളിലെ ആളുകളും പങ്കെടുക്കും എന്ന് ഒ.ഐ.സി.സി മിഡിലീസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി പ്രസിഡന്‍റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്‍റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ഇഫ്താർ കമ്മറ്റി ജനറൽ കൺവീനർ ഷമീം കെ.സി എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

