ഒ.ഐ.സി.സി ഇഫ്താർ വിരുന്ന് നാളെ; രമേശ് ചെന്നിത്തല മുഖ്യാതിഥി
text_fieldsരമേശ് ചെന്നിത്തല
മനാമ: റമദാനോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ നാളെ കേരളീയ സമാജത്തിൽ സംഘടിപ്പിക്കും. ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.
എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങളാണ് ഒ.ഐ.സി.സി നടത്തിയിട്ടുള്ളത്. ബഹ്റൈനിൽ വിവിധ സാമൂഹിക -സാംസ്കാരിക -മത സംഘടനകളുടെ നേതാക്കളും, വിവിധ മേഖഖലകളിൽനിന്നുള്ള പ്രവാസികളും ഇഫ്താറിൽ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ കൺവീനർ സൈദ് എം.എസ് എന്നിവർ അറിയിച്ചു.

