റമദാനെ വരവേൽക്കാൻ പ്രവാസിലോകവും; ഒ.ഐ.സി.സി ഇഫ്താർ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ പ്രവാസലോകവും ഒരുങ്ങിക്കഴിഞ്ഞു. ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ മുൻകാലങ്ങളിലെ പോലെത്തന്നെ വിപുലമായ രീതിയിൽ ഇഫ്താർ വിരുന്ന് മാർച്ച് ഏഴിന് ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടപ്പിക്കാൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി തീരുമാനിച്ചു.
ആക്ടിങ് പ്രസിഡന്റ് ബോബി പാറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി സൈദ് എം.എസ്. ജനറൽ കൺവീനറായി നൂറ്റിയൊന്ന് അംഗ കോഓഡിനേഷൻ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവർ രക്ഷാധികാരികളായും, കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ ആയി മനു മാത്യു (സംഘടന ജനറൽ സെക്രട്ടറി), ലത്തീഫ് ആയംചേരി (ട്രഷറർ), വൈസ് പ്രസിഡന്റ്മാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ, സുമേഷ് ആനേരി, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, അഡ്വ. ഷാജി സാമൂവൽ, ജെയിംസ് കുര്യൻ, വിഷ്ണു കലഞ്ഞൂർ. ജനറൽ സെക്രട്ടറിമാരായ രവി കണ്ണൂർ, ഷമീം കെ. സി, ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, സുനിൽ ചെറിയാൻ, ഇബ്രാഹിം അദ്ഹം, ജീസൺ ജോർജ് സെക്രട്ടറിമാരായ നെൽസൺ വർഗീസ്, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, വർഗീസ് മോടിയിൽ, ജോണി താമരശ്ശേരി, ജോയ് ചുനക്കര, വിനോദ് ഡാനിയേൽ സിബി ചെമ്പന്നൂർ, ബിജു ഡാനിയേൽ, സൈഫിൽ മീരാൻ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ബിജു ഡാനിയേൽ (അസിസ്റ്റന്റ് ട്രഷറർ), ജോൺസൻ കല്ലുവിളയിൽ (ഓഡിറ്റർ), ജില്ല പ്രസിഡന്റുമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, റംഷാദ് അയിലക്കാട്, സിജു പുന്നവേലി, സുരേഷ് പുണ്ടൂർ, ചന്ദ്രൻ വളയം, ഫിറോസ് നങ്ങാരത്ത്, ജലീൽ മുല്ലപ്പള്ളി, ജാലിസ് കെ.കെ, പി.ടി. ജോസഫ്, സന്തോഷ് നായർ, സുദീപ് ജോസഫ്, ജോജി കൊട്ടിയം.
സെക്രട്ടറിമാരായ അൻസൽ കൊച്ചൂടി, ബൈജു ചെന്നിത്തല, നിസാർ കുന്നംകുളത്തിൽ (ഐ.വൈ.സി ഇന്റർനാഷനൽ), ഷിബു ബഷിർ, നിജിൽ രമേശ്, ശ്രീജിത്ത് പനായി, വില്യം ജോൺ, രഞ്ജിത്ത് പടിക്കൽ, ഷാജി പൊഴിയൂർ, അകിഫ് നൂറ, ബിനു പാലത്തിങ്കൽ, മിനി മാത്യു (ലേഡീസ് വിങ് പ്രസിഡന്റ്), ബ്രയിറ്റ് രാജൻ, ബിപിൻ മാടത്തേത്ത്, തോമസ് ജോൺ, മുനീർ യു.കെ, അനിൽ കുമാർ, പ്രിൻസ് ബഹന്നാൻ, തോമസ് ഫിലിപ്, ഷാബു കടമ്പനാട്, വാജിദ്, സുരേഷ് പി.പി, ഹമീദ് കുറ്റ്യാടി, സന്തോഷ് കുമാർ, ബെന്നി പാലയൂർ, ഡിന്റോ ഡേവിഡ്, സജി മത്തായി, അർഷാദ്, ജെയിംസ് കോഴഞ്ചേരി, സിബി അടൂർ, ബിനു ചാക്കോ, ഫൈസൽ പട്ടാണ്ടി,ജോയ് എം.ഡി, കുഞ്ഞുമുഹമ്മദ്, ജോൺസൻ ടി. തോമസ്, എ.പി മാത്യു, അനു തോമസ് ജോൺ, ജെയ്സൺ, അഷ്റഫ് പുതിയപാലം, ബിജു വിജയൻ, റെജിമോൻ, സന്തോഷ് ബാബു, സജീവ് ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

