Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിർധന കുടുംബത്തിന്...

നിർധന കുടുംബത്തിന് വീട് വെക്കാൻ ഒ.​െഎ.സി.സി ജില്ല കമ്മിറ്റി സ്ഥലം വാങ്ങി നൽകി

text_fields
bookmark_border

മനാമ: കാസർകോട്​ സീതാംഗോളിയിൽ25 വർഷമായി താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ ജയദേവിക്കും മൂന്നു മക്കൾക്കും ഇത് ആഹ്ലാദത്തി​​​െൻറ നിമിഷമാണ്. സ്വന്തമായി ഒരു തരി മണ്ണ് പോലുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് വീട്‌ വെക്കുവാൻ മൂന്നു സ​​െൻറ്​ സ്ഥലം വാങ്ങി നൽകിയിരിക്കുകയാണ് ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട്​ ജില്ല കമ്മിറ്റി. സീതാംഗോളിയിൽ പാൽ കച്ചവടം നടത്തി ജീവിക്കുന്ന ഈ കുടുംബത്തി​​​െൻറ അവസ്ഥ മനസ്സിലാക്കിയ കാസർകോട്​ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട്​ ജില്ല ട്രഷറർ ആകിഫ് നൂറയെ ബന്ധപ്പെടുകയായിരുന്നു. ആകിഫ് നൂറയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ശ്രമ ഫലമായാണ് മൂന്നു സ​​െൻറ്​ സ്ഥലം ജയദേവിക്കും കുടുംബത്തിനും വാങ്ങിച്ചു നൽകുവാൻ കഴിഞ്ഞത്. വസ്​തുവി​​​െൻറ പ്രമാണം കാസർഗോഡ് ഡി.സി.സിയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ജയദേവിക്ക് കൈമാറി. ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, ബഹ്‌റൈൻ ഒ.ഐ.സി.സി കാസർകോട്​ ജില്ല ട്രഷറർ ആകിഫ് നൂറ,ഭാസ്കർ ,റംഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC helpBahrain News
News Summary - OICC help, Bahrain news
Next Story