ജനനായകന്‍റെ സ്മരണയിൽ ഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsഒ.ഐ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനത്തിൽ നിന്ന്
മനാമ: ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ്.
സാധാരണക്കാരായ പ്രവാസികൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ നിർവഹിച്ചു. ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരിക്കും.
ഒ.ഐ.സി.സി ജില്ല പ്രസിഡൻ്റ് അലക്‌സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് എം.എസ്, ജീസൺ ജോർജ്, സെക്രട്ടറി വിനോദ് ഡാനിയേൽ, ജില്ല ഭാരവാഹികൾ ആയ ജോൺസൺ. ടി. തോമസ്, കോശി ഐപ്പ്, ബ്രൈറ്റ് രാജൻ, ബിബിൻ മാടത്തേത്ത്, സിജി തോമസ്, ഷാജി. കെ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

