ഒ.ഐ.സി.സി എറണാകുളം ‘ദ ഇന്ത്യൻ റിപ്പബ്ലിക്’ ചർച്ച സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി എറണാകുളം സംഘടിപ്പിച്ച ‘ദ ഇന്ത്യൻ റിപ്പബ്ലിക്’ ചർച്ച
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി കലാവേദിയുടെ നേതൃത്വത്തിൽ ‘ദ ഇന്ത്യൻ റിപ്പബ്ലിക്’ എന്ന തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു.
‘സമകാലിക ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. അനു ബി. കുറുപ്പ് മോഡറേറ്ററായിരുന്ന ചർച്ചയിൽ ഒ.ഐ.സി.സി എറണാകുളം ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ ആശംസ പ്രസംഗം നടത്തി. ശേഷം നടന്ന ചർച്ചയിൽ ഗഫൂർ കൈപ്പമംഗലം (കെ.എം.സി.സി), അനിൽ കെ.പി (പ്രതിഭ), ബദറുദ്ദീൻ പൂവാർ (പ്രവാസി വെൽഫെയർ), ബിനു കുന്നന്താനം (ഒ.ഐ.സി.സി), എസ്.വി. ബഷീർ (നവ കേരള), ഹേമ വിശ്വംഭരൻ, നജീബ് മീരാൻ എന്നിവർ സംസാരിച്ചു. കൂടാതെ, സൽമാൻ ഫാരിസ്, ഇ.വി. രാജീവൻ, റോയ് മാത്യു, നൈസാം പി. അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തു. സിൻസൺ പുലിക്കോട്ടിൽ, നെൽസൺ വർഗീസ്, പീറ്റർ തോമസ്, ജോൺസൻ തച്ചിൽ, ജിസ് ജോർജ് എന്നിവർ നേതൃത്വം നൽകി. ഡോളി ജോർജ് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.