ഒ.ഐ.സി.സി എറണാകുളം മേയ്ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മേയ് ദിനാഘോഷം
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ബുദയ്യയിൽ അൽ കൊമഡ് എൻജിനീയറിങ് സർവിസസ് കമ്പനി കോമ്പൗണ്ടിൽ ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഡോ. ഈസ മുഹമ്മദ്, ഗായത്രി മീന കുമാരി (സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ്) എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. തൊഴിലാളികളെ പങ്കെടുപ്പിച്ച് വിവിധ ഫൺ ഗെയിമുകളും സമ്മാനങ്ങളും ഉണ്ടായിരുന്നു.
സമാപന പരിപാടിയോടനുബന്ധിച്ചു നടന്ന യോഗത്തിൽ പ്രോഗ്രാം കൺവീനർ നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗം ഒ.ഐ.സി.സി ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി (സംഘാടന ചുമതല) മനു മാത്യു, ഇ.വി. രാജീവൻ, ഗായത്രി മീനകുമാരി, ദേശീയ വൈസ് പ്രസിഡന്റ് സിൻസൺ പുലിക്കോട്ടിൽ, മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി സുനിൽ തോമസ് നന്ദി പറഞ്ഞ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ, ദേശീയ വൈസ് പ്രസിഡന്റ് നസീം തൊടിയൂർ, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോളി ജോർജ്, ജില്ല കമ്മിറ്റി ട്രഷറർ സാബു പൗലോസ്, ജില്ല കമ്മിറ്റി സെക്രട്ടറി ഷിലിൻ ആന്റണി, ഉമർ പാനായിക്കുളം എന്നിവർ പങ്കെടുത്തു.

