ഒ.ഐ.സി.സി എറണാകുളം ജില്ല: ‘വോട്ട് അധികാർ’ ചർച്ച
text_fieldsഒ.ഐ.സി.സി എറണാകുളം ജില്ല ‘വോട്ട് അധികാർ’ ചർച്ചയിൽ പങ്കെടുത്തവർ
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി ‘വോട്ട് അധികാർ’ എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരിക്ക് എതിരായ പോരാട്ടത്തിൽ പങ്കാളിയാകുക, പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ചർച്ച. ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇ.എ. സലിം ആയിരുന്നു വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ജില്ല കൾചറൽ സെക്രട്ടറി രഞ്ചൻ ജോസഫ് നയിച്ച ചർച്ചയിൽ ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. തുടർന്ന് ഈ വിഷയത്തിൽ എ.കെ. സുഹൈൽ (നവകേരള), റഫീക്ക് തോട്ടക്കര (കെ.എം.സി.സി), പ്രദീപ് പത്തേരി(പ്രതിഭ), ബിനു കുന്നന്താനം (ഒ.ഐ.സി.സി), ഇർഷാദ് കുഞ്ഞിക്കനി (പ്രവാസി വെൽഫെയർ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ജവാദ് വക്കം, എസ്.വി. ബഷീർ, ബദറുദ്ദീൻ പൂവാർ, സൽമാനുൽ ഫാരിസ്, നസീം തൊടിയൂർ എന്നിവർ സന്നിഹിതരായിരുന്നു.
അസീസ് ഏഴംകുളം, ഷാജഹാൻ, പ്രശാന്ത് മണിയത്ത്, ഗഫൂർ കയ്പമംഗലം, സിദ്ധിക്ക്, ബൈജു ചെന്നിത്തല, നൈസാം അബ്ദുൽ ഗഫൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഒ.ഐ.സി.സി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് പീറ്റർ തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

