ഒ.ഐ.സി.സി എറണാകുളം ജില്ല: ടെക്സ്റ്റ് ബുക്ക് ഡ്രൈവ്
text_fieldsമനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ഇനി ഉപേക്ഷിക്കരുത്. പഴയ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് ലഭ്യമാക്കാൻ ഉള്ള സൗകര്യം ഒരുക്കുകയാണ് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി. കുട്ടികൾ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അർഹരായ മറ്റു കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാണെന്ന് മനസ്സിലാക്കിയാണ് ഈ ഒരു പരിപാടി ആവിഷ്കരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പുസ്തകങ്ങൾ ഡൊണേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആവശ്യക്കാരും വാട്സാപ്പ് ചെയ്യുക. വാട്സാപ്പ് നമ്പറുകൾ സിൻസൺ പുലിക്കോട്ടിൽ 39761765, സുനിൽ തോമസ് 33238914, നിതീഷ് സക്കറിയ 38841207.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

