Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി എറണാകുളം ജില്ല തിളക്കം-2026 സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി എറണാകുളം ജില്ല തിളക്കം-2026 സംഘടിപ്പിച്ചു
cancel
camera_alt

തിളക്കം-2026 അനുമോദന പരിപാടിയിൽനിന്ന് 

മനാമ: സി.ബി.എസ്.സി 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ ഒ.ഐ.സി.സി എറണാകുളം ജില്ലയിലെ മെമ്പർമാരുടെ കുട്ടികളെ തിളക്കം-2026 പരിപാടിയിലൂടെ അനുമോദിച്ച് ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച പരിപാടി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനവും, വിശിഷ്ടതിഥിയായി പങ്കെടുത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹറൈൻ ഹ്യുമാനിറ്റീസ് ഡിപ്പേർട്ട്മെന്റ് ഹെഡും മുൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ഡോ. ഷെമിലി പി. ജോൺ മുഖ്യ പ്രഭാഷണവും നിർവഹിച്ചു. കൂടാതെ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, പ്രദീപ് മേപ്പയൂർ, സന്തോഷ് നായർ, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, സൽമാൻ ഫാരിസ്, സന്തോഷ് ബാബു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.

ജില്ല ട്രഷറർ സാബു പൗലോസ് സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് നന്ദിയും പറഞ്ഞ പരിപാടിക്ക് സുനിൽ തോമസ്, നെൽസൺ വർഗീസ്, പീറ്റർ തോമസ്, ജോൺസൺ തച്ചിൽ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Ernakulam District organized Tilakam-2026
Next Story