ഒ.ഐ.സി.സി എറണാകുളം ജില്ല ഈദ് സംഗമം
text_fieldsഒ.ഐ.സി.സി എറണാകുളം ജില്ല ഈദ് സംഗമത്തിൽനിന്ന്
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഫാമിലി ക്ലബ് ഈദിനോടനുബന്ധിച്ച് ഒത്തുകൂടൽ സംഘടിപ്പിച്ചു.
ഫാമിലി ക്ലബ് മെംബേഴ്സും അവരുടെ ഫാമിലിയും ഒത്തുകൂടി. പരിപാടിയിൽ പൂൾ, ഫൺ ഗെയിമുകൾ, മത്സരങ്ങൾ, കലാ പ്രകടനങ്ങൾ, സമ്മാനങ്ങൾ, ലൈവ് കുക്കിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു.
ജലീൽ മുല്ലപ്പിള്ളി, അൻസൽ കൊച്ചൂടി, ജേക്കബ് തെക്കുംതോട്, ഡോളി ജോർജ്, സജു കുറ്റിക്കാട്ട്, സിൻസാൺ ചാക്കോ, നെൽസൺ വർഗീസ്, സുനിൽ തോമസ്, നിതീഷ് സക്കറിയ, ഇഖ്ബാൽ, ഇ.വി. രാജീവൻ, അനു ബി കുറുപ്പ്, ഷാൻ സലിം, അഷ്റഫ് കള്ളാട്ട്, ജയശങ്കർ, ഡെന്നി മഞ്ഞളി, ജോർജ് മഞ്ഞളി, ആന്റൂ മഞ്ഞളി, സുനിൽ രാധാകൃഷ്ണൻ എന്നിവരും കുടുംബങ്ങളും പങ്കെടുത്തു.

