ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsപുതുതായി തെരഞ്ഞെടുത്ത ഒ.ഐ.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിക്ക് അധികാരങ്ങൾ കൈമാറുന്നു
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒ.ഐ.സി.സി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി മുനീർ യു (പ്രസിഡന്റ്), മുഹമ്മദ് റാഫി (ജനറൽ സെക്രട്ടറി), രാജീവൻ അരൂർ (ട്രഷറർ), മജീദ് ടി.പി, റിയാസ് കെ.വി, ഹർഷാദ് എം.എം.എസ് (വൈസ് പ്രസിഡന്റുമാർ) അഷ്റഫ് കാട്ടിൽ പീടിക, മുനീർ മണിയൂർ, മുസ്തഫ കാപ്പാട് ( സെക്രട്ടറിമാർ ) റഷീദ് എം.എം (അസി. ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യ മുന്നണിയുടെ വിജയത്തിന് പ്രവാസി സമൂഹം ഒന്നിച്ച് നിൽക്കണമെന്നും എല്ലാ പ്രവാസകളുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും പരമാവധി പ്രവാസി വോട്ടർമാരെ നാട്ടിൽ എത്തിക്കുന്നതിനുമുള്ള കർമപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു,
ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, കോഴിക്കോട് ജില്ല സെക്രട്ടറി ശ്രീജിത്ത് പനായി, ചന്ദ്രൻ വളയം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ച് പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

