Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി-ബി.ഡി.കെ രക്തദാന ക്യാമ്പ്

text_fields
bookmark_border
blood bank
cancel
camera_alt

ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സൽമാനിയ ബ്ലഡ് ബാങ്കിന് സ്നേഹോപഹാരം കൈമാറുന്നു

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ നൂറ്റിയമ്പതോളം പേർ രക്തം നൽകി.

ബേദേൽ പെന്തക്കോസ്തൽ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ക്നാനായ ചർച്ച്‌ അംഗങ്ങളും പ്രസ്തുത രക്തദാനത്തിൽ പങ്കാളികളായി. ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സൽമാനിയ ബ്ലഡ് ബാങ്കിന് സ്നേഹോപഹാരം കൈമാറി. ഒ.ഐ.സി.സി കോട്ടയം ജില്ല പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സിബി ചമ്പന്നൂർ സ്വാഗതവും ആഷിക് മുരളി നന്ദിയും രേഖപ്പെടുത്തി.

വികാരി ജോർജ് സണ്ണി ചന്ദനപ്പള്ളിയിൽ, പാസ്റ്റർ പ്രയ്‌സ് തോമസ്, ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു, ജെയ്സൺ മാത്യു, സിൻസൺ പുലിക്കോട്ടിൽ, ഫിലിപ്പ് പി. വർഗീസ്, ബി.പി.വൈ.എഫ് സെക്രട്ടറി ജോർജ് കുര്യൻ, സോജു വർഗീസ്, ഗ്രിഗോറിയോസ് ക്നാനായ ചർച്ചിനുവേണ്ടി സ്റ്റീഫൻ ജേക്കബ്, ചിക്കു ഫിലിപ്പ്, എമിൽ മുന്ന എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC-BDK Blood Donation Camp
Next Story