ഒ.ഐ.സി.സി ബഹ്റൈൻ മെംബർഷിപ് വിതരണം തുടങ്ങി
text_fieldsഒ.ഐ.സി.സി ബഹ്റൈൻ മെംബർഷിപ് വിതരണം ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം നിർവഹിക്കുന്നു
മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി മെംബർഷിപ് വിതരണം ബഹ്റൈനിലും ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെംബർഷിപ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കുളത്തറ മെംബർഷിപ് വിതരണത്തെക്കുറിച്ച് വിശദീകരിച്ചു.
ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി, ജില്ല പ്രസിഡന്റുമാരായ ജി. ശങ്കരപ്പിള്ള, കെ.സി. ഷമീം, ഷാജി പൊഴിയൂർ, ഷിബു എബ്രഹാം, ജോജി ലാസർ, ജില്ല സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, യു. മുനീർ, സിജു പുന്നവേലി, സി.കെ. ബിജുബാൽ, ബിജേഷ് ബാലൻ, സുരേഷ് പുണ്ടൂർ, ഒ.ഐ.സി.സി നേതാക്കളായ അൻസൽ കൊച്ചൂടി, ജേക്കബ് തേക്ക്തോട്, ഷീജ നടരാജൻ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സിജു കുറ്റാനിക്കൽ, മജീദ് എന്നിവർ സംസാരിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതവും സെക്രട്ടറി ജവാദ് വക്കം നന്ദിയും പറഞ്ഞു.

