വോട്ട് അധികാർ യാത്രക്ക് ഒ.ഐ.സി.സി പിന്തുണ പ്രഖ്യാപിച്ചു
text_fieldsരാഹുൽഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രക്ക് പിന്തുണ അറിയിച്ച് ഒഐസിസി
പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരി തെളിച്ച് നടത്തിയ യോഗം
മനാമ: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ നടത്തുന്ന വോട്ട് അധികാർ യാത്രക്ക് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി. ജനാധിപത്യ ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്താൻ ഭരണകക്ഷികളുടെയും ഭരണഘടനസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ രാഹുലിന് ഒപ്പം എന്നുമുണ്ടാകും എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡൻറ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജില്ല ഭാരവാഹികളായ, ബൈജു ചെന്നിത്തല, ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, ബിനു കോന്നി, ബിനു മാമ്മൻ, സ്റ്റാൻലി അടൂർ, ജില്ല ജനറൽ സെക്രട്ടറി ഷിബു ബഷീർ, അജി പി. ജോയ് എന്നിവർ സംസാരിച്ചു. യോഗത്തിന് റെജി ചെറിയാൻ, സിജു ആറന്മുള, ഷീല നടരാജൻ, എബ്രഹാം, നിഥിൻ റാന്നി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

