ഒ.ഐ.സി.സി ഇഫ്താർ മാർച്ച് 15ന്
text_fieldsഒ.ഐ.സി.സി ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന്
മനാമ: ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്താറുള്ള ഇഫ്താർ വിരുന്ന് ഈ വർഷത്തേത് മാർച്ച് 15ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുമെന്ന് ഒ.ഐ.സി.സി അറിയിച്ചു. നാട്ടിൽനിന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തും.
ഇഫ്താർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി 251 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇബ്രാഹിം അദ്ഹം ( ജന. കൺ.), സൈദ് എം.എസ് ( പ്രോഗ്രം കമ്മിറ്റി കൺ.), ജീസൺ ജോർജ് (ഫിനാൻസ് കമ്മിറ്റി കൺ.), ലത്തീഫ് ആയഞ്ചേരി, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, നെൽസൺ വർഗീസ്, മിനി മാത്യു (ഫുഡ് കമ്മിറ്റി കൺ.), ചെമ്പൻ ജലാൽ, രവി കണ്ണൂർ, അഡ്വ. ഷാജി സാമുവൽ, നസിം തൊടിയൂർ, ജോൺസൻ കല്ലുവിളയിൽ, ജോയ് ചുനക്കര (റിസപ്ഷൻ കമ്മിറ്റി കൺവീനേഴ്സ്), ഷമീം കെ.സി, ജവാദ് വക്കം, വിഷ്ണു കലഞ്ഞൂർ, ജയിംസ് കുര്യൻ, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, സൈഫിൽ മീരാൻ, സൽമാനുൽ ഫാരിസ് (പബ്ലിസിറ്റി കമ്മിറ്റി കൺവീനേഴ്സ്), ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ദാനിയേൽ തണ്ണിതോട്, അൻസൽ കൊച്ചൂടി (വളന്റിയേഴ്സ് കമ്മിറ്റി), സുനിൽ ചെറിയാൻ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, വർഗീസ് മോടയിൽ, വിനോദ് ദാനിയേൽ, ബിജു എം. ദാനിയേൽ, സിബി തോമസ് (ഹാൾ അറേഞ്ച്മെന്റ് കമ്മിറ്റി) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ബി.എം.സി മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ യോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

