ഒ.ഐ.സി.സി ബഹ്റൈൻ കെ.കരുണാകരനെയും പി.ടി. തോമസിനെയും അനുസ്മരിച്ചു
text_fieldsകെ. കരുണാകരൻ പതിനഞ്ചാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽനിന്ന്
മനാമ: കേരളത്തിലെ സാധാരണ ജനങ്ങൾ ഹൃദയത്തിൽ ചേർത്തുവെച്ച നേതാവായിരുന്നു കെ. കരുണാകരൻ എന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ പതിനഞ്ചാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാം അടിസ്ഥാന ശില പാകിയ നേതാവ് ആയിരുന്നു അദ്ദേഹം, വിമർശനങ്ങളെ എല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ട നേതാവ്, നാടിന്റെ വികസനത്തിന് വേണ്ടിയുള്ള പദ്ധതികൾ എത്ര പ്രതിഷേധം ഉണ്ടായാലും, സൗമ്യതയോടെ അവയെ എല്ലാം നേരിട്ട് പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കഴിഞ്ഞു എന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അഭിമാനമായിരുന്ന പി.ടി തോമസ് നമ്മുടെ ദീപ്ത സ്മരണയാണ്... ശക്തമായ നിലപാടുകളോടെ നമ്മളെ നയിച്ച കോൺഗ്രസിന്റെ പോർമുഖം. നമുക്കേറെ പ്രിയപ്പെട്ട പി.ടി നമ്മളെ വിട്ടുപിരിഞ്ഞിട്ട് നാല് വർഷങ്ങൾ പൂർത്തീകരിക്കുന്നുവെന്ന് അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, രജിത് മൊട്ടപ്പാറ, ഒ.ഐ.സി.സി നേതാക്കളായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, സുരേഷ് പുണ്ടൂർ, ബിജുബാൽ, ചന്ദ്രൻ വളയം, ശ്രീജിത്ത് പനായി,എ. പി മാത്യു,ഷീജ നടരാജൻ, റഷീദ് മുയിപ്പോത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ ജില്ല നേതാക്കൾ ആയിരുന്ന കെ.പി കുഞ്ഞുമുഹമ്മദ്, രവി പേരാമ്പ്ര, പ്രബുൽദാസ്, വിൻസന്റ് തോമസ്, സുബിനാസ് കിട്ടു, ഷൈജാസ്, അഷ്റഫ് പുതിയപാലം, വാജിദ്, റജി ചെറിയാൻ, എബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

