മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ  ര​ണ്ടു​പേ​ർ വീ​ട്ടി​ൽ  മ​രി​ച്ച​നി​ല​യി​ൽ

12:27 PM
25/01/2020
മ​ഹ്​​മൂ​ദ്​ യൂ​സു​ഫ്​

മ​നാ​മ: വി​ഷ​വാ​ത​കം ശ്വ​സി​ച്ച്​ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ഹ്​​റൈ​നി​ലെ റി​ഫ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്​ ബ​ന്തി​യോ​ട് മു​ട്ടം സ്വ​ദേ​ശി മ​ഹ്​​മൂ​ദ്​ യൂ​സു​ഫും മ​റ്റൊ​രാ​ളു​മാ​ണ്​ മ​രി​ച്ച​ത്.

അ​വാ​ലി​യി​ൽ വീ​ട്ടു​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​ഹ്​​മൂ​ദ്​ രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ണു​പ്പ്​ അ​ക​റ്റാ​ൻ തീ ​ക​ത്തി​ച്ച​പ്പോ​ഴു​ണ്ടാ​യ കാ​ർ​ബ​ൺ മോ​ണോ​ക്​​സൈ​ഡ്​ ശ്വ​സി​ച്ചാ​ണ്​ മ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Loading...
COMMENTS